കേന്ദ്രബജറ്റ് സമ്മാനിച്ചത് നിരാശ: കോടിയേരി

കൊച്ചി: കേന്ദ്ര ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നയം തന്നെയാണ് ബിജെപി സര്‍ക്കാരും കേരളത്തിനോട് സ്വീകരിച്ചിരിക്കുന്നത്. കേരളം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ ഒന്നും തന്നെ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമാവുന്നത്. റബറിന്റെ വിലത്തകര്‍ച്ച, നാളികേര മേഖലയിലെ പ്രതിസന്ധി എന്നിവ നേരിടാന്‍ യാതൊരു നടപടിയും ബജറ്റില്‍ ഇല്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കിവച്ചിരിക്കുന്ന തുക അപര്യാപ്തമാണ്. ധാരാളം പ്രവാസികളുടെ പുനരധിവാസത്തിന് സഹായകമായ നടപടി സ്വീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യവും ബജറ്റില്‍ പരിഗണിച്ചില്ല. കേരളത്തിന് ഐഐടി അനുവദിച്ചില്ല. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ഇല്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും ബജറ്റില്‍ നടപടിയില്ല. പരോക്ഷ നികുതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ധന കേരളത്തില്‍ വലിയ തോതില്‍ വിലവര്‍ധനയ്ക്ക് കാരണമാവും.
Next Story

RELATED STORIES

Share it