കെ സുധാകരന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് തടയുന്നതിന് കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ ആവശ്യം സുപ്രിംകോടതി തള്ളി. തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നത് സുപ്രിംകോടതിയുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചുമതലയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി ജസ്റ്റിസ് അനില്‍ ആര്‍ ദവേ അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചത്. കള്ളവോട്ടും കൃത്രിമത്വവും തടയുന്നതിനും തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനും കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നു വിലയിരുത്തിയ സുപ്രിംകോടതി, വേണമെങ്കില്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ആവശ്യപ്പെടാമെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it