kannur local

കെ പി നൂറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ പി നൂറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ഇന്നലെ കണ്ണൂര്‍ മഹാത്മ മന്ദിരത്തിലും പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിച്ചത്. രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു കെ പി നൂറുദ്ദീനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.— കെ പി നൂറുദ്ദീന്റെ നിര്യാണത്തോടെ മികച്ച പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.—
ആരോഗ്യമന്ത്രി കെ കെ ശൈലജ അനുശോചിച്ചു.— —മന്ത്രിയായും എംഎല്‍എയായുമായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നുവെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ജബ്ബാറും ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പും അനുശോചന കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍, ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ദിവാകരന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.— സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവരും അനുശോചിച്ചു.—
ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ.— എം സി ഹാഷിമും ജനറല്‍ സെക്രട്ടറി മഹമ്മൂദ് പറക്കാട്ടും അനുശോചിച്ചു. ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി അനുശോചിച്ചു. കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. എന്‍സിപി നേതാക്കളായ വി വി കുഞ്ഞികൃഷ്ണന്‍, കെ എ ഗംഗാധരന്‍, ഹമീദ് ഇരിണാവ്, പി ശിവദാസ് അനുശോചിച്ചു.
മഹാത്മാ മന്ദിരത്തില്‍ യു ബാലചന്ദ്രമേനോ ന്‍, പ്രഫ. എ ഡി മുസ്തഫ, സുമ ബാലകൃഷ്ണന്‍, പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, കെ സി കടമ്പൂരാന്‍, കെ പ്രമോദ്, ടി ഒ മോഹനന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, റഷീദ് കവായി, ടി സരസ്വതി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ടി ജോസ്, കെ എ ഗംഗാധരന്‍, ഹമീദ് ഇരിണാവ്, സി എ അജീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, സോണി സെബാസ്റ്റ്യന്‍, വി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി ശിവദാസന്‍, രാജേഷ് പ്രേം, നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
Next Story

RELATED STORIES

Share it