കെ പി കേശവമേനോന് സ്മാരക അവാര്‍ഡ് എം കെ സാനു മാസ്റ്റര്‍ക്ക്
BY Sumeera SMR29 Oct 2015 4:32 AM GMT
Sumeera SMR29 Oct 2015 4:32 AM GMT
പാലക്കാട്: മാതൃഭൂമി സ്ഥാപക പത്രാധിപരും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ പി കേശവമേനോന്റെ സ്മരണയ്ക്കായി കെ പി കേശവമേനോന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറാമത് പുരസ്കാരം പ്രഫ. എം കെ സാനു മാസ്റ്റര്‍ക്ക് നവംബര്‍ 9 ന് വൈകീട്ട് 5 ന് തരൂര്‍ കെ പി കേശവമേനോന് സ്മാരക ഓഡിറ്റോറിയത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം മാതൃഭൂമി കുടുംബത്തിലെ മുന്‍ അംഗവും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന് സമ്മാനിക്കും. എ കെ ബാലന് എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍ ശ്രീനിവാസന് കെ പി കേശവമേനോന് അനുസ്മരണം നടത്തും.
എം കെ സാനുവിന്റെ നിരുപൂണകലയെക്കുറിച്ച് ഡോ. പി മുരളി സംസാരിക്കും.
കഥാകൃത്തും അവാര്‍ഡ് ജൂറി ചെയര്‍മാനുമായ മുണ്ടൂര്‍ സേതുമാധവന്, സാഹിത്യകാരി വി കെ ഭാമ, ട്രസറ്റ് ചെയര്മാന് ടി കെ ദാമോദരന്‍കുട്ടി, വൈസ് ചെയര്മാന് കെ കൃഷ്ണന്, കോമ്പുകുട്ടി മേനോന് സ്മാരക ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ടി കെ വിശ്വനാഥന്, കെ ജി രാജേഷ്, ഇ പി ചിന്നക്കുട്ടന്‍ സംസാരിക്കും. കെ പി കേശവമോനോന്റെ 37ാമത് ചരമവാര്‍ഷിക ദിനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT