കെയുഡബ്ല്യൂജെ പ്രതിേഷധിച്ചു

തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും എഴുത്തിനും വായനയ്ക്കും അധമമനസ്സുകളുടെ അനുമതി തേടേണ്ട ദുരവസ്ഥയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വനിതാപത്രപ്രവര്‍ത്തകയായ കെ പി റജീന ഫേസ്ബുക്ക് പേജിലെഴുതിയ ആത്മകഥാനുഭവങ്ങള്‍ക്കെതിരേ ഉണ്ടായ ഭീഷണികള്‍ സര്‍ഗാത്മകതയ്‌ക്കെതിരായ അസഹിഷ്ണുതയുടെ കൊലവിളിയാണ്. റജീന എഴുതിയ ആത്മാംശ രചന സമൂഹത്തിലെ വിചിത്രാനുഭവങ്ങളിലൊന്നു മാത്രമാണ്. ഒരു വനിതയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അസഭ്യവും കൊലവിളിയും നടത്തുന്നതിനെതിരേ കേസെടുക്കാനും സാമൂഹികവിരുദ്ധരെ പിടികൂടാനും നിയമപാലകര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it