Pathanamthitta local

കെയുആര്‍ടിസിയുടെ ആഡംബര ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി

പത്തനംതിട്ട: കോടിയില്‍ അധികം വിലവരുന്ന ആഡംബര ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസി വിസമ്മതിക്കുന്നു. അകത്തിരുന്നാല്‍ പുറത്തെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്ന ഡ്രൈവര്‍മാരുടെ പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ കെയുആര്‍ടിസിയുടെ രണ്ട് എസി ലോഫഌര്‍ ബസുകള്‍ കഴിഞ്ഞ 20 ദിവസമായി കട്ടപ്പുറത്ത് കയറ്റി വച്ചിരിക്കുന്നത്. വശത്തെ കണ്ണാടി ഇല്ലാത്തത് മൂലമാണ് ബസ് റോഡിലിറക്കാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇതുവഴി കെഎസ്ആര്‍ടിസിക്ക് 10 ലക്ഷം രൂപയുടെ റവന്യു നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം പുനലൂര്‍ ബസും പത്തനംതിട്ട തിരുവനന്തപുരം ബസുമാണ് ഓട്ടം നിര്‍ത്തിയത്. ഏറെ ജനപ്രിയമായി കഴിഞ്ഞ സര്‍വ്വീസുകളാണ് ഇവ. പുനലൂര്‍ ബസ് കോട്ടയം-പത്തനംതിട്ട -പുനലൂര്‍ റൂട്ടില്‍ രണ്ട് വട്ടമാണ് സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരം ബസ് രാവിലെ 10ന് പത്തനംതിട്ടയില്‍ നിന്ന് പോലും വിധമാണ് ക്രമീകരിച്ചത്. രാത്രി 10ന് തമ്പാനൂരില്‍ നിന്ന് മടങ്ങുന്നത് രാത്രി യാത്രക്കാര്‍ക്ക് സൗകര്യമായിരുന്നു. യഥാക്രമം 27,000, 26,000 എന്ന നിലയിലാണ് ഇവയുടെ വരുമാനം. രണ്ട് കണ്ണാടിക്ക് പതിനായിരം രൂപ വിലവരും.
കണ്ണാടി കൊച്ചിയില്‍ നിന്നാണ് വരേണ്ടത് എന്നാണ് അധികൃതര്‍ പറയുന്നത്. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും പര്യായമായി മാറുന്ന പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തിന് മറ്റൊരു ഉദാഹരണമായി മാറുകയാണ് രണ്ട് പ്രധാന ലോ ഫ്‌ലോര്‍ ബസുകളുടെ ഓട്ടം നിര്‍ത്തിയ സംഭവം.
Next Story

RELATED STORIES

Share it