Pathanamthitta local

കെപി റോഡില്‍ ഓട്ടോ ടാക്‌സി മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്

അടൂര്‍: കെപി റോഡില്‍ ഓട്ടോ ടാക്‌സി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്കേറ്റു. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ പുത്തന്‍വിളയില്‍ രാജന്‍ പി ടി(50), കൊഴുവല്ലൂര്‍ കേളമ്പേത്ത് പുത്തന്‍വീട്ടില്‍ അനില്‍കുമാര്‍(40), ജോയ്‌സ് ഭവനം ജോസ്‌തോമസ്(40),വടൂര്‍തെക്കേതില്‍ രാമചന്ദ്രന്‍പിള്ള(62),തുണ്ടില്‍ സന്തോഷ്(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാജനെ അടൂര്‍ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിന് പ്ലാന്റേഷന്‍ ജങ്ഷന് സമീപമുള്ള പനച്ചിവിളപ്പടിയിലായിരുന്നു അപകടം. തെന്മലയില്‍ നിന്നു ചെങ്ങന്നൂരിലേക്ക് പോകവെയാണ് വാഹനം അപകടത്തില്‍ പെട്ടത്.
അപകടസമയം ഇതുവഴിവന്ന അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡിനൂപ് പി ജിയും ഓട്ടോറിക്ഷാതൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it