Flash News

കെനിയയില്‍ വാഹനാപകടം;കുട്ടികളടക്കം ഏഴ് മരണം

കെനിയയില്‍ വാഹനാപകടം;കുട്ടികളടക്കം ഏഴ് മരണം
X
Kenya_-bus-accident

കെനിയ: കെനിയയില്‍ വാഹനാപകടത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ ഏഴ് മരണം.  തീരപ്രദേശമായ ക്വാലിയിലെ കനാനയില്‍ മോംബാസ-ലുംഗ ലുംഗ ഹൈവേയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വിനോദയാത്രയ്ക്ക് പോയ മോംബാസയിലെ കിസ്വാനി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. യാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനെടെ കുട്ടികളുമായെത്തിയ മിനി ബസ് ഇടറോഡില്‍ നിന്നും ഹൈവേയിലേയ്ക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയില്‍ കയറിവന്ന മിനി ബസിന്റെ പുറകില്‍ അമിത വേഗതയിലെത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയിടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ ബസ്‌കാത്തിരുന്ന ഒരു സ്ത്രീയെയും ഇവരുടെ രണ്ട് കുട്ടികളെയും ഇടിച്ചുവീഴ്ത്തി. ലോറിക്കടിയില്‍പെട്ട് ഇവര്‍ മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it