Flash News

കെട്ടിട നിര്‍മ്മാണത്തിലെ അപാകത അബുദബിയില്‍ 20 ലക്ഷം ദിര്‍ഹം പിഴ

അബുദബി: മഴയില്‍ നാശനഷ്ടം സംഭവിച്ച  രണ്ട്്് കെട്ടിടത്തിന്റെ നിര്‍മ്മാതാക്കളായ് കോണ്‍ട്രാക്ടിംഗ് കമ്പനിയും എന്‍ജീനിയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനവും 20 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ അബുദബി സുപ്രിം കോടതി വിധിച്ചു. അബുദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളാണ് നിര്‍മ്മാണ തകരാറിനെ തുടര്‍ന്ന്  വിള്ളല്‍ സംഭവിച്ചത്. നേരെത്ത ഈ കെട്ടിടത്തില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് അബുദബി നഗരസഭ നടത്തിയ പരിശോധനയിലും വ്യക്കമാക്കിയിരുന്നു. കുറ്റക്കാരായ രണ്ട് സ്ഥാപനങ്ങളും കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുകയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it