കെട്ടിടം ഒഴിയണമെന്ന് കോടതി; പാനൂര്‍ കെഎസ്ഇബി ഓഫിസ് മാറ്റുന്നു
BY Sumeera SMR13 March 2016 4:30 AM GMT
Sumeera SMR13 March 2016 4:30 AM GMT
പാനൂര്‍: കെഎസ്ഇബി സെക്ഷന്‍ ഓഫിസ് പാനൂരില്‍ നിന്നും മാറ്റുന്നു. നിവവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയാന്‍ കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് സൗകര്യ പ്രദമായ മറ്റൊരു കെട്ടിടം കണ്ടെത്താന്‍ നിര്‍ബന്ധിതമായത്. ഇതു സംബന്ധിച്ച് കെഎസ്ഇബി അധികൃതര്‍ നഗരസഭയ്ക്ക് കത്തെഴുതിയിട്ടുണ്ട്. 10 സെന്റ് സ്ഥലം സൗജന്യമായി തദ്ദേശ സ്ഥാപനം വിട്ട് നല്കിയാല് കെഎസ്ഇബി കെട്ടിടം പണിയുമെന്നും അതുവരെ താല്‍ക്കാലികമായി ഓഫിസ് പ്രവര്‍ത്തിക്കാന്‍ സൗകര്യം കണ്ടത്തണമെന്നുമാണ് കത്തില്‍ അറിയിച്ചത്. നിലവിലുള്ള ഓഫിസില്‍ ഒരു കൗണ്ടര്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ ബില്ലടക്കാന്‍ വരുന്നവരും മറ്റുമായി നീണ്ട ക്യൂവാണുള്ളത്. എത്രയും വേഗം സൗകര്യപ്രദമായ മറ്റൊരു ഓഫിസ് കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ആറ് മാസത്തേക്ക് ഒഴിയാന്‍ സാവകാശം വേണമെന്ന് ഉടമയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT