കെജ്‌രിവാളിനെതിരായ ഹരജി കോടതി തള്ളി

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പണം വാങ്ങി വോട്ട് ആം ആദ്മി പാര്‍ട്ടിക്കു നല്‍കണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചു സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കെജ്‌രിവാള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കൈക്കൂലി വാഗ്ദാനമാണു നടത്തിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കെജ്‌രിവാള്‍ വോട്ടര്‍മാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
കെജ്‌രിവാളിനെതിരേ കേസെടുക്കാന്‍ പോലിസിനോടു നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പണമോ മറ്റ് ഉപഹാരങ്ങളോ കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തില്ല. മറ്റു സ്ഥാനാര്‍ഥികള്‍ ചെയ്യുന്നതുപോലെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മാത്രമാണു നല്‍കിയതെന്നും മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ബാബ്രു റാന്‍ പറഞ്ഞു. അഭിഭാഷകനായ ഇക്രാന്ത് ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it