Flash News

കെജ്രിവാളിനും അഞ്ച് ആം ആദ്മി നേതാക്കള്‍ക്കുമെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡല്‍ഹി ഹൈക്കോടതിയിലും പാട്യാല ഹൗസ് കോടതിയിലുമാണ് കേസ് കൊടുത്തിട്ടുള്ളത്്. കെജ്രിവാള്‍, കുമാര്‍ വിശ്വാസ്, അശുതോഷ്്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയി എന്നിവര്‍ക്കെതിരെയാണ് കേസ്്. ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നല്‍കിയശേഷം ഉച്ചയോടെ പട്യാല ഹൗസ് കോടതിയില്‍ നേരിട്ടെത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതേസമയം തനിക്കെതിരെ കൂടി കേസ് കൊടുക്കൂ എന്ന്് ജെയ്റ്റ്‌ലിക്കെതിരായ ആരോപണങ്ങള്‍ക്ക്് ഇന്നലെ കൂടുതല്‍ തെളിവുകള്‍ നിരത്തിയ ബിജെപി എംപിയും മുന്‍ ദേശീയ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ട്വീറ്റ് ചെയ്തു. ജെയ്റ്റ്‌ലിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വീഡിയോദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് ആസാദ് പുറത്തുവിട്ടത്്.
ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ താക്കീത് വകവയ്ക്കാതെ ഇന്നലെ നാലു മണിക്ക് ഡല്‍ഹി പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കീര്‍ത്തി ആസാദ് ജെയ്റ്റ്‌ലിക്കെതിരേ തെളിവുകള്‍ പുറത്തുവിട്ടത്.
നിലവിലില്ലാത്ത കമ്പനികള്‍ക്കാണ് ജെയ്റ്റ്‌ലി അധ്യക്ഷനായ ഡിഡിസിഎ പണം നല്‍കിയതെന്നാണ് 28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വ്യാജമായ 14 കമ്പനികളുടെ പേരിലാണ് അഴിമതി നടന്നതെന്നു വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങള്‍ ഒളികാമറ ഉപയോഗിച്ച് റിക്കാഡ് ചെയ്തവയാണ്.
Next Story

RELATED STORIES

Share it