കെജിഎംഒഎ സ്വാഗതം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റിന് കീഴിലുള്ള പഴക്കമുള്ളതും പ്രശസ്തവുമായ ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും നിലനില്‍ക്കേണ്ടത് പ്രദേശത്തുള്ള ജനങ്ങളുടെ ആവശ്യമാണെന്ന് കെജിഎംഒഎ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്‍എബിഎച്ച് അംഗീകാരം കിട്ടിയ ചുരുക്കം ചില സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ്. ലോകപ്രശസ്തമായ കേരള മോഡല്‍ ഹെല്‍ത്ത് സിസ്റ്റം മൂന്ന് തട്ടുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്- ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ മേഖലയില്‍ ഇതുവരെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉണ്ടായിട്ടില്ല. സമ്പന്നര്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ഈ സംവിധാനം ജനറല്‍ ആശുപത്രിയില്‍ തുടങ്ങാവുന്നതും അതിനായി ഇപ്പോള്‍ കെട്ടിക്കൊണ്ടിരിക്കുന്ന പുതിയ കെട്ടിടം ഉപയോഗിക്കാവുന്നതുമാണെന്നും അവര്‍ പഞ്ഞു.
Next Story

RELATED STORIES

Share it