Flash News

കെജരിവാളിനും ഷീലാദീക്ഷിതിനുമെതിരെ എഫ്‌ഐആര്‍

കെജരിവാളിനും ഷീലാദീക്ഷിതിനുമെതിരെ എഫ്‌ഐആര്‍
X
Untitled-2

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധന വിഭാഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഡല്‍ഹി-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള കലഹം രൂക്ഷമാവുകയാണ്.
ഷീലാ ദീക്ഷിത് ജലബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയിരിക്കെ 2012 ല്‍ സ്വകാര്യ കമ്പനികള്‍ക്ക് വാട്ടര്‍ടാങ്ക് വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയതാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ വര്‍ഷം ആംആദ്മി സര്‍ക്കാര്‍ ഇതില്‍ അന്വഷണം നടത്തുകയും  400 കോടി രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണകമ്മിറ്റി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദമായ കരാര്‍ റദ്ദാക്കിയില്ലെന്നാരോപിച്ച് കെജരിവാളിനെതിരെ കേസുടുക്കണമെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത പരാതി നല്‍കിയിരുന്നു. ഗുപ്തയുടെ പരാതിയും കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ മേധാവി മുകേഷ് മീണ അറിയിച്ചു. അഴിമതി നിരോധന നിയമത്തിലെ 120 ബി, 409 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഷീലദീക്ഷിതിനെയും കെജരിവാളിനേയും വിളിപ്പിച്ചേക്കുമെന്ന് മീണ പറഞ്ഞു.
Next Story

RELATED STORIES

Share it