Flash News

കെകെഎംഎ 15ാം വാര്‍ഷികം ;ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍

കുവൈത്ത്: കേരളമുസ്ലിം അസോസിയേഷന്‍ 15ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഹൃദ്രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധന, പരിശോധന വൃക്കരോഗികളെ സഹായിക്കാനായി 10,000 സൗജന്യഡയാലിസിസ് ,സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കാത്ത പത്ത് പ്രവാസികള്‍ക്ക് വീട്,കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ കിണര്‍,വെറും കയ്യോടെ തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനുള്ള സഹായം,ഐ.എ.എസ്,ഐ.പി.എസ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ വാര്‍ഷികം പ്രമാണിച്ച് സംഘാടകര്‍ പ്രഖ്യാപിച്ചു.

രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ പദ്ധതികള്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി,കെ അക്ബര്‍ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഫത്താഹ് തയ്യില്‍ ,വര്‍ക്കിങ് പ്രസിഡന്റ് എ.പി അബ്ദുല്‍ സലാം പങ്കെടുത്തു.
Next Story

RELATED STORIES

Share it