Flash News

കെഎസ് സുലൈമാന്‍ഹാജി (87) അന്തരിച്ചു

കാസര്‍കോട് : കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന തളങ്കരയിലെ കെഎസ് സുലൈമാന്‍ഹാജി (87) അന്തരിച്ചു.

മുസ്ലീം ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സുലൈമാന്‍ഹാജി 79-84 കാലഘട്ടത്തില്‍ നഗരസഭാചെയര്‍മാനായിരുന്നു. കുറച്ചുകാലമായി സജീവരാഷ്ട്രീയം വിട്ട് തബ്ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യമാര്‍ :  ഹമീദ (മുംബൈ)ബീഫാത്തിമ (ചേരങ്കൈ),പരേതയായ സൈനബ).

മക്കള്‍ മഹമൂദ്, ആയിശാബി,സുഹറ,ഇബ്രാഹിംഖലീല്‍,സുള്‍ഫിക്കര്‍ (ബംഗളുരു) അഹമ്മദ് കബീര്‍( ദുബൈ) കെ എസ് അബ്ദുല്ല മുഹമ്മദ്കുഞ്ഞി, തമീം ആസിയ. മരുമക്കള്‍: ഷമീര്‍, മുഹമ്മദ് കുഞ്ഞി, നസീമ, സമീറ, നജില, സീനത്ത്, നസ്രിയ ഷംല, ഷുഹൈബ്.
സഹോദരങ്ങള്‍: കെ എസ് ഹബീബുള്ള ഹാജി, ഖദീജ, പരേതനായ കെ എസ് അബ്ദുല്ല( ചന്ദ്രിക ഡയറക്ടര്‍). മയ്യിത്ത് ഇന്നു വൈകീട്ട്് തളങ്കര മാലീക്കുദ്ദീനാര്‍ ജുമാഅത്ത് പള്ളി ഖബറിസ്ഥാനില്‍.
Next Story

RELATED STORIES

Share it