kasaragod local

കെഎസ്ടിപി രണ്ടാംഘട്ട റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: കെഎസ്ടിപി നിര്‍മിക്കുന്ന കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള 33 കിലോമീറ്റര്‍ റോഡ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ബേക്കല്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തി ല്‍ .
ഈ വര്‍ഷം ജൂണിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കെഎസ്ടിപി കഴിഞ്ഞ വര്‍ഷം പറഞ്ഞതെങ്കിലും നിര്‍മാണ പ്രവര്‍ത്തനം അടുത്ത വര്‍ഷം ജൂണില്‍ പോലും പൂര്‍ത്തിയാകാത്ത സ്ഥിതിയിലാണ്.
കാഞ്ഞങ്ങാട് നഗരത്തില്‍ നിര്‍ദ്ദിഷ്ട ആഴത്തില്‍ കുഴിച്ച് ടാറിങ് ഇളക്കി മാറ്റാതെ ടാറിങ് ചെയ്ത റോഡിന് മുകളില്‍ മെറ്റല്‍ നിരത്തി നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. നാട്ടുകാര്‍ എതിര്‍ത്തിരുന്നു.
ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടവും കാഞ്ഞങ്ങാട് നഗരസഭയും കെഎസ്ടിപിയുമായി നടത്തിയ ചര്‍ച്ചയില്‍ ജനുവരി 1 മുതല്‍ നഗരത്തിലെ നിര്‍മാണം ആരംഭിക്കുമെന്നും ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ച് പഴയ ടാറിങ് മാറ്റിയതിന് ശേഷം മാത്രമേ ടാറിങ് നടത്തു എന്നും ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ കെഎസ്ടിപി അധികൃതര്‍ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കരാര്‍ തുക വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് റോഡ് നിര്‍മാണം വൈകിക്കുന്നതെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള നീക്കം തടയുമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ അറിയിച്ചിട്ടുണ്ട്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് കാഞ്ഞങ്ങാട്, അതിഞ്ഞാല്‍, ചിത്താരി, മഡിയന്‍ തുടങ്ങിയ നഗരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ മഴക്കാലത്ത് ഗതാഗതം തന്നെ ദുഷ്‌കരമാകുന്ന സ്ഥിതിയാണ്.
Next Story

RELATED STORIES

Share it