Kottayam Local

കെഎസ്എസ്എസ് വനിതാ ദിനാഘോഷം നാളെ ചൈതന്യയില്‍

കോട്ടയം: അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിനോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിക്കും. നാളെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ദിനാഘോഷം.
ഉച്ചയ്ക്ക് 1.30ന് കാരിത്താസ് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന വനിതാദിന റാലിയോടെ ദിനാഘോഷങ്ങള്‍ക്ക് തുടക്കമാവും. റാലിയുടെ ഫഌഗ് ഓഫ് കര്‍മം ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ നിര്‍വഹിക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെഎസ്എസ്എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണവും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാ ദേവി ജെ വനിതാദിന സന്ദേശവും നല്‍കും.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, കെഎസ്എസ്എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, തോമസ് ചാഴികാടന്‍ എക്‌സ് എംഎല്‍.എ, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്ക, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗ്ഗീസ്, നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന്‍, സൈബര്‍ ഗവേഷക അഡ്വ. ശ്രീജ ജോഷിദേവ്, കെഎസ്എസ്എസ് വനിതാസ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, കെഎസ്എസ്എസ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് സംസാരിക്കും.
Next Story

RELATED STORIES

Share it