കെഎസ്എഫ്ഇ ലാഭം 209 കോടി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 209 കോടി രൂപ ലാഭം നേടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭക്ഷമതയില്‍ ബിവറേജസ് കോര്‍പറേഷനു പിറകില്‍ രണ്ടാംസ്ഥാനത്താണ് നിലവില്‍ കെഎസ്എഫ്ഇ.
ഈ ഭരണസമിതിയുടെ കാലയളവില്‍ സ്ഥാപനത്തിന്റെ ആസ്തി 476 കോടി രൂപയായി വര്‍ധിച്ചതായും സംസ്ഥാന ട്രഷറിയില്‍ 2884 കോടി രൂപയുടെ നിക്ഷേപമുള്ള കെഎസ്എഫ്ഇയുടെ മൂലധനം 100 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും ചെയര്‍മാന്‍ പി ടി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
33 ലക്ഷം ഇടപാടുകാരുള്ള കെഎസ്എഫ്ഇയുടെ അറുനൂറാമത് ശാഖ 29നു മരങ്ങാട്ടുപള്ളിയില്‍ മുന്‍ ധനമന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ (ഫെമ) ഇളവ് ലഭിച്ചതിനാല്‍ പ്രവാസികളെയും കെഎസ്എഫ്ഇ ചിട്ടികളില്‍ അംഗമാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എല്ലാ ശാഖകളെയും ബന്ധിപ്പിക്കുന്ന കോര്‍-സൊലൂഷ്യന്‍ നടപ്പാക്കുമെന്നും പി ടി ജോസ് പറഞ്ഞു.
Next Story

RELATED STORIES

Share it