wayanad local

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് കുറച്ചതു യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ല

സുല്‍ത്താന്‍ ബത്തേരി: ഓര്‍ഡിനറി സര്‍വീസുകളുടെ മിനിമം ചാര്‍ജില്‍ നിന്ന് ഒരു രൂപ കുറച്ച കെഎസ്ആര്‍ടിസി തീരുമാനം ജില്ലയിലെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ല. ജില്ലയിലെ പ്രധാന റൂട്ടുകളെല്ലാം സ്വകാര്യ ബസ്സുകള്‍ കുത്തകയാക്കിയിരിക്കുന്നതാണ് ഇതിനു കാരണം. സ്വകാര്യബസ് നിരക്കും കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സുല്‍ത്താന്‍ ബത്തേരി-കല്‍പ്പറ്റ റൂട്ടില്‍ 30 സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുമ്പോള്‍ അഞ്ചു കെഎസ്ആര്‍ടിസി മാത്രമാണ് ഇതുവഴി ഓടുന്നത്. സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ 24 സ്വകാര്യ ബസ്സും 10 കെഎസ്ആര്‍ടിസി ബസ്സുകളുമാണുള്ളത്.
പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ 20 സ്വകാര്യ ബസ്സുകളും നാലു കെഎസ്ആര്‍ടിസിയും സുല്‍ത്താന്‍ ബത്തേരി-വടുവന്‍ചാല്‍ റൂട്ടില്‍ 13 സ്വകാര്യബസ്സുകളും മൂന്നു കെഎസ്ആര്‍ടിസി ബസ്സുകളുമാണ് സര്‍വീസ് നടത്തുന്നത്.
കല്‍പ്പറ്റ-മേപ്പാടി, കല്‍പ്പറ്റ-പനമരം-മാനന്തവാടി റൂട്ടുകളിലെല്ലാം തന്നെ സ്വകാര്യബസ്സുകളാണ് കൂടുതല്‍ സര്‍വീസ് നടത്തുന്നത്.
നിലവില്‍ സ്വകാര്യബസ്സുകള്‍ ടിക്കറ്റ് നിരക്ക് കുറച്ചാല്‍ മാത്രമേ യാത്രാനിരക്ക് കുറവുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it