കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ വെള്ളി ആഭരണങ്ങള്‍ പിടികൂടി
BY Sumeera SMR16 April 2016 7:52 PM GMT
Sumeera SMR16 April 2016 7:52 PM GMT
പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന 21 കിലോ വെള്ളി ആഭരണങ്ങള്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് 11 ലക്ഷത്തിലധികം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ നികുതി അടയ്ക്കാതെ കടത്തിയിരുന്നത്. സേലത്തുനിന്നും പെരിന്തല്‍മണ്ണയിലേക്കാണ് ആഭരണങ്ങള്‍ കൊണ്ടുപോയിരുന്നത്. ഇതിന് 1.80 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളി പാദസരങ്ങളാണ് കടത്തിയിരുന്നത്. സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ഡി ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ സി രൂപേഷ്, കെ എ മനോഹരന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്യാംജിത്ത്, സതീഷ്, ഡ്രൈവര്‍ ജ്യോതിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി പിടികൂടിയത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT