Alappuzha local

കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ സൂപ്പര്‍ഫാസ്റ്റിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

കായംകുളം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5.30ന് കായംകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു മുന്‍വശത്തായിരുന്നു അപകടം.
കുണ്ടറ പാലവിള വീട്ടില്‍ ജോസഫ് (73), കള്ളാറ്റു വീട്ടില്‍ ലൂയീസ് (66), ഹരിപ്പാട് ആരാം വീട്ടില്‍ വിജയമ്മ (66),കരുനാഗപ്പള്ളി ചെറുതോട്ടത്തില്‍ കിഴക്കതില്‍ ഹസീന (44), തോപ്പിന്‍തറയില്‍ നബീസ (56) എന്നിവരെ കായംകുളം താലൂക്കാശുപത്രിയല്‍ പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
Next Story

RELATED STORIES

Share it