കെഎസ്ആര്‍ടിസി നിയമനടപടിക്ക്

തിരുവനന്തപുരം: 10 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാവും. ഉത്തരവ് നടപ്പായാല്‍ രണ്ടായിരത്തിലേറെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്താവുമെന്നു മാത്രമല്ല, പ്രതിമാസനഷ്ടം വര്‍ധിക്കുകയും ചെയ്യും.
കെഎസ്ആര്‍ടിസിയുടെ 5,650 ബസ്സുകളിലും ഡീസലാണ് ഉപയോഗിക്കുന്നത്. ഇവയില്‍ 2,100 എണ്ണത്തിന് 10 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പ്രതിമാസം 130 കോടിയോളം രൂപയുടെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ഇത് ഇരട്ടിപ്രഹരമാവും. നിലവില്‍ കെഎസ്ആര്‍ടിസിക്ക് 5,200 ഷെഡ്യൂളുകളാണ് ഉള്ളത്. ബസ്സുകള്‍ പിന്‍വലിച്ചാല്‍ ഈ ഷെഡ്യൂളുകളില്‍ മിക്കവയും താളംതെറ്റും. ദേശസാല്‍കൃത റൂട്ടുകളില്‍ ഉള്‍പ്പെടെ സര്‍വീസ് നടത്താന്‍ കഴിയാതെ വരും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
Next Story

RELATED STORIES

Share it