Kottayam Local

കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട കുന്തീപ്പറമ്പില്‍ മാഹിന്‍(23), സുനീര്‍ (21), കടപ്ലാക്കല്‍ അജ്മല്‍(23), ഇസ്മായില്‍പറമ്പില്‍ സുബിന്‍(21) എന്നിവരെയാണ് പാലാ ഡിവൈഎസ്പി സുനീഷ് ബാബു, ഈരാറ്റുപേട്ട സിഐ എസ് എം റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇവര്‍ എത്തിയ രണ്ട് ഓട്ടോറിക്ഷകളും പോലിസ് പിടിച്ചെടുത്തു. ഏതാനുംപേര്‍ കൂടി ഇനിയും പിടിയിലാവാനുണ്ടെന്ന് പേലിസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തു നിന്നും വരികയായിരുന്ന ബസ് കടുവാമൂഴി സ്റ്റാന്‍ഡില്‍ കയറിയില്ലെന്ന് പറഞ്ഞ് ഡിപ്പോയില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ കുര്യാക്കോസ്, കണ്ടക്ടര്‍ സിബി, തടസം പിടിക്കാനെത്തിയ കണ്ടക്ടര്‍ മുഹമ്മദ് അജീബ് എന്നിവര്‍ ചികില്‍സയിലാണ്. പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡിപ്പോയിലെ ജീവനക്കാര്‍ ഇന്നലെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെ നിരവധി ബസ്സുകള്‍ ഇന്നലെ സര്‍വീസ് നടത്തിയില്ല. പത്തുമണിയോടെ ജീവനക്കാര്‍ ടൗണില്‍ പ്രകടനം നടത്തി. ഏതാനും പ്രതികളെ അറസ്റ്റു ചെയ്തതോടെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിക്കുകയും ഉച്ചയോടെ ബസ്സുകള്‍ ഓടിത്തുടങ്ങി.
Next Story

RELATED STORIES

Share it