kozhikode local

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ: വിദ്യാര്‍ഥിനിക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷഎഴുതാനായില്ല

പേരാമ്പ്ര: മെഡിക്കല്‍ പ്രവേശനപ്പരീക്ഷയെഴുതാന്‍ ചാത്തന്നൂര്‍ എംഇഎസ് കോളജിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെയും പിതാവിനെയും കെഎസ്ആര്‍ടിസി ചതിച്ചു.
ജിപ്‌മെര്‍ മെഡിക്കല്‍ പരീക്ഷക്കായി ഇന്നലെ രാവിലെ ചാത്തന്നൂര്‍ എംഇഎസ് കോളജില്‍ എത്തേണ്ടിയിരുന്നവര്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ അനാസ്ഥ മൂലം അവസരം നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്നു കൊല്ലത്തേക്കുള്ള കെഎസ്ആര്‍ടിസി സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ ബസില്‍ യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പേരാമ്പ്ര-മുളിയങ്ങല്‍ സുബഹ് മന്‍സില്‍ അബ്ദുല്‍ അസീസിനും മകള്‍ അശൂറ നൂറിനുമാണ് ദുരനുഭവമുണ്ടായത്.
ജൂണ്‍ നാലിന് 22.15ന് കോഴിക്കോട് നിന്നു പുറപ്പെടുന്ന ബസ് അഞ്ചിന് 17.15ന് കൊല്ലത്തു എത്തുമെന്നറിയിച്ചിരുന്നു. കൊല്ലത്ത് നിന്നും ചാത്തന്നൂരിലേക്ക് യാത്ര ചെയ്യാമെന്ന് കരുതി പുറപ്പെട്ട പിതാവും മകളും നാലിന് രാത്രി രണ്ടായിട്ടും ബസ് എത്താത്തതിനെ തുടര്‍ന്ന് ഓഫിസില്‍ ബന്ധപ്പെട്ടു.
ബസ് ഗതാഗത കുരുക്കില്‍ പെട്ടതാണെന്നും ഉടനെ എത്തുമെന്നും ആശ്വസിപ്പിക്കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ അവസാനം ബസ് ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എത്താ ന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിരാശയോടെ നാട്ടിലേക്ക് തിരിച്ച ഇവര്‍ ടിക്കറ്റിനായി മുടക്കിയ 2200 രൂപയും നഷ്ടപ്പെട്ടു. പരീക്ഷയെഴുതാന്‍ കഴിയാത്തവിഷമത്തില്‍ കെഎസ്ആര്‍ടിസിയുടെ നിരുത്തരവാദപരമായ നടപടിക്കെതിരേ ഉന്നതതലത്തില്‍ പരാതിപ്പെടാനും നിയമനടപടിക്കും മുതിരുകയാണ് ഇവര്‍.
Next Story

RELATED STORIES

Share it