കെഎന്‍എം മദ്‌റസ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡ് ഈവര്‍ഷം നടത്തിയ മദ്‌റസ പൊതുപരീക്ഷയില്‍ അഞ്ചാംക്ലാസില്‍ 90 ശതമാനവും ഏഴാംക്ലാസില്‍ 94 ശതമാനവും കുട്ടികള്‍ വിജയിച്ചു.
കേരളത്തിനു പുറമെ കര്‍ണാകയിലെ ബംഗളുരു, മംഗളൂരു, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, ദേവാല, ലക്ഷദ്വീപിലെ കവരത്തി, അഗത്തി, ആന്തമാന്‍, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, യാമ്പു, അല്‍കോബാര്‍, ജുബൈല്‍, ദമ്മാം എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു. പരീക്ഷാഫലം ംം ം.സിാലറൗരമശേീിയീമൃറ.രീാ വെബ്‌സൈറ്റില്‍ ലഭിക്കും.
റാങ്ക് ജേതാക്കള്‍: ക്ലാസ് അഞ്ച് - നുസ്ഹ റഷീദ്, സലഫി മദ്‌റസ റിയാദ്, ഹാദി ഇസ്മായില്‍, സലഫി മദ്‌റസ റിയാദ് (കെഎസ്എ), സഹ്‌ല, മദ്‌റസതുല്‍ മുജാഹിദീന്‍ കൊട്ടപ്പുറം (മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ശഹീന്‍, ഇര്‍ഷാദുല്‍ അനാം പൂവന്‍ചിന (മലപ്പുറം വെസ്റ്റ്)
ക്ലാസ് ഏഴ്:അന്‍ഷിദ, ദാറുല്‍ മദ്‌റസ, കളിയാട്ട് മുക്ക് (മലപ്പുറം വെസ്റ്റ്), നിദ, മദ്‌റസത്തുല്‍ മുജാഹിദീന്‍, വാഴമ്പുറം, അസീല, സലഫിയ്യ മദ്‌റസ കൊതകുറിശ്ശി (പാലക്കാട്).
Next Story

RELATED STORIES

Share it