കൃഷ്ണപിള്ള മന്ദിരം ആക്രമണം: ഹരജി തീര്‍പ്പാക്കി

കൊച്ചി: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകമന്ദിരം ആക്രമണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അന്വേഷണ റിപോര്‍ട്ട് കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് കേസിലെ ഒന്നാംപ്രതിയും സിപിഎം മുന്‍ നേതാവുമായ ലതീഷ് ബി ചന്ദ്രന്‍ നല്‍കിയ ഹരജിയാണു കോടതി തീര്‍പ്പാക്കിയത്.
Next Story

RELATED STORIES

Share it