kasaragod local

കൃഷിയില്‍ നിന്നുള്ള ലാഭം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വെളിച്ചമേകി

കാഞ്ഞങ്ങാട്: തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് എന്‍മകജെ പഞ്ചായത്തിലെ വൈദ്യുതിയില്ലാത്ത എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വെളിച്ചം നല്‍കി കുട്ടികളും അധ്യാപകരും മാതൃകയായി. മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സമാരക ഗവ. യുപി സ്‌ക്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവര്‍ത്തകരും അധ്യാപകരുമാണ് എന്‍മകജെ പഞ്ചായത്തിലെ സാന്ത്വനം ബഡ്‌സ് സ്‌കൂളിലെത്തി അഞ്ച് കുടുംബങ്ങള്‍ക്ക് സോളാര്‍ പാനലും റാന്തലും നല്‍കിയത്. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് സമീപത്തുള്ള പി വി ഗുരുദാസിന്റെ 30 സെന്റ് സ്ഥലത്ത് കപ്പ, ചേന, മഞ്ഞള്‍ തുടങ്ങിവയും അങ്കണവാടി കോംപൗണ്ടില്‍ പച്ചക്കറിയും കൃഷി ചെയ്തിരുന്നു. ഉച്ചഭക്ഷണാവശ്യം കഴിഞ്ഞ് മിച്ചം വന്ന ഉല്‍പന്നങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 6000 രൂപ ഉപയോഗിച്ചാണ് നിര്‍ധനര്‍ക്ക് സോളാര്‍ വെളിച്ചം എത്തിച്ചത്. ബഡ്‌സ് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. വൈ എസ് മോഹന്‍കുമാര്‍ സോളാര്‍ ലാമ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എന്‍മകജെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ എ ആയിഷ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ടി രവീന്ദ്രന്‍നായര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉദയചെട്ടിയാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ടി ജോണ്‍, കെ വി സുധ, ജയരാജന്‍, കുഞ്ഞികൃഷ്ണന്‍, സുനില്‍കമാര്‍, സുരഭി രാധാകൃഷ്ണന്‍, ജ്യോതി, മറിയംബി, പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it