കൃത്രിമക്കാലു പയോഗിച്ച് മൗണ്ട് കെ2 കയറാനൊരുങ്ങി ഇക്വഡോര്‍ സ്വദേശി

ക്വിറ്റോ: കൃത്രിമക്കാലുപയോഗിച്ച് മൗണ്ട് കെ2 കയറാനൊരുങ്ങി ഇക്വഡോര്‍ സ്വദേശി സാന്റിയാഗോ ക്വിന്റെറോ. 2002ല്‍ അര്‍ജന്റീനയിലെ അകോന്‍ക പര്‍വതം കയറുന്നതിനിടെ അതിശൈത്യം ബാധിച്ച് ക്വിന്റെറോക്ക് ഇരുകാലും നഷ്ടപ്പെട്ടിരുന്നു. 8611 കിലോമീറ്റര്‍ ഉയരമുള്ള, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമായ മൗണ്ട് കെ2വില്‍ ഇതുവരെ 188 പര്‍വതാരോഹകരാണ് കയറിയിട്ടുള്ളത്. ജൂണ്‍ 13നാരംഭിച്ച് ജൂലൈ 31ഓടെ പര്‍വതാരോഹണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി ക്വിന്റെറോ അറിയിച്ചു.
ജലപ്രതിരോധ ശേഷിയുള്ള കാലുറകള്‍ വാങ്ങുന്നതിനുള്ള 100 ഡോളര്‍ തന്റെ പക്കലില്ലാതിരുന്നതിനാലാണ് മുമ്പ് അപകടം വന്നുചേര്‍ന്നതെന്ന് ക്വിന്റെറോ പറഞ്ഞു. അപകടശേഷം കൂടുതല്‍ ഉയരത്തിലേക്ക് കയറരുതെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നത്. പക്ഷേ, പര്‍വതങ്ങള്‍ കയറാനില്ലെങ്കില്‍ അത് തനിക്കു മരണതുല്യമായ അവസ്ഥയാണ്. മൗണ്ട് കെ2 കീഴടക്കാന്‍ താന്‍ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ക്വിന്റെറോ അറിയിച്ചു. 8000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 14 കൊടുമുടികളില്‍ ഏഴെണ്ണത്തിലും ക്വിന്റെറോ കൃത്രിമക്കാലുകളുടെ സഹായത്തോടെ കയറിയിരുന്നു. 2013ല്‍ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ 8,848 മീറ്റര്‍ ഉയരം ക്വിന്റെറോ കീഴടക്കി.
Next Story

RELATED STORIES

Share it