Flash News

കൂലി വര്‍ധന പ്രായോഗികമല്ലെന്ന് തോട്ടമുടമകള്‍, ഉറപ്പ് നല്‍കിയത് സര്‍ക്കാരിനെ സഹായിക്കാന്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും വര്‍ദ്ധിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാനാവില്ലെന്ന്്് തോട്ടം ഉടമകളുടെ സംഘടന. കൂലിയും ബോണസും കൂട്ടാമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ മാത്രമായിരുന്നെന്നും തേയിലയുടെ വില വര്‍ദ്ധിപ്പിക്കാതെ കൂലി കൂട്ടാനാവില്ലെന്നുമാണ് ഉടമകളുടെ നിലപാട്. തങ്ങള്‍ക്ക്് സര്‍ക്കാര്‍ നല്‍കുമെന്നറിയിച്ച സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉടമകള്‍ പറയുന്നു. ഇതിന്റെ പേരില്‍ തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയാല്‍ നേരിടുമെന്നും തോട്ടമുടമകളുടെ സംഘടന അറിയിച്ചു.നാളെ നടക്കുന്ന പി.എല്‍.സി യോഗത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും ഉടമകള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it