കൂലി ലഭിക്കാന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കോടതിയില്‍

മണ്ണാര്‍ക്കാട്: ജോലിയെടുത്ത ശേഷം കൂലി ലഭിക്കാന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ കോടതിയെ സമീപിച്ചു. അട്ടപ്പാടി എസ്റ്റേറ്റിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് മണ്ണാര്‍ക്കാട് കോടതിയില്‍ അഭയം തേടിയെത്തിയത്. അട്ടപ്പാടി കുറവന്‍ പാടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന തൊഴിലാളികളാണു കോടതിയിലെത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള 12 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഏഴു മാസമായി ഭക്ഷണത്തിനു പോലും പണമില്ലാതെ ദുരിതമനുഭവിക്കുകയാണെന്ന പരാതിയുമായാണ് ഇവരെത്തിയത.്
കരാര്‍ പ്രകാരം ഒരു ദിവസം 250 രൂപയാണ് ഇവരുടെ കൂലി. ആഴ്ചയില്‍ ഒരു ദിവസം പോലും അവധിയില്ലാതെ ജോലി ചെയ്യണം. നിലവില്‍ ആഴ്ചയില്‍ 400 രൂപയാണ് ഇവര്‍ക്കു നല്‍കുന്നത.് കൂലി ചോദിക്കുമ്പോള്‍ മോശമായ പെരുമാറ്റമാണ് ഉടമയില്‍ നിന്ന് ഉണ്ടാവുന്നതെന്നും ഇവര്‍ പറയുന്നു. ശമ്പളം ചോദിക്കുമ്പോള്‍ നാട്ടിലേക്കു തിരികെ പൊയ്‌ക്കൊള്ളാനാണ് എസ്റ്റേറ്റുടമ പറയുന്നത്.
ഇവരുടെ പരാതി കേട്ട കോടതി പ്രശ്‌നം പരിഹരിക്കാന്‍ മണ്ണാര്‍ക്കാട് പോലിസിനെ ചുമതലപ്പെടുത്തി. പ്രശ്‌നത്തിനു പരിഹാരം കാണുന്നതു വരെ സംഘം പോലിസ് സ്റ്റേഷനില്‍ തങ്ങുകയാണ്. തോട്ടം ഉടമയെ പോലിസ് സ്റ്റേറ്റഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്നും പ്രശ്‌നപരിഹാരം സാധ്യമാവുമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it