കൂലിപ്പണിക്കാരന്റെ മകള്‍ക്ക് ഐ.ഇ.എസ്. പരീക്ഷയില്‍ 13ാം റാങ്ക്

കേന്ദ്രപാറ (ഒഡീഷ): ദിവസക്കൂലി വാങ്ങുന്ന തൊഴിലാളിയുടെ മകള്‍ക്ക് യു.പി.എസ്.പിയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് (ഐ.ഇ.എസ്) പരീക്ഷയില്‍ 13ാം റാങ്ക്. വള നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അമുല്യകുമാര്‍ ബെഹേര (50)യുടെ മകള്‍ അപരാചിത പ്രിയദര്‍ശിനി ബെഹേര (24)യ്ക്കാണ് പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടാനായത്. പിതാവ് അമുല്യ കുമാറിന്റെ മാസവരുമാനം 10,000 രൂപയില്‍ താഴെയാണ്. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസ കാലത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്ന അപരാചിത ഉദ്്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇക്കണോമിക്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. പിതാവാണ് തനിക്കു പ്രചോദനമായതെന്നു അപരാചിത പറയുന്നു. അദ്ദേഹം ഒരിക്കലും ദാരിദ്ര്യമെന്തെന്നു തന്നെ അറിയിച്ചില്ല. മാതാപിതാക്കളുയടെ പിന്തുണയും കഠിനാധ്വാനവുമാണ് തന്റെ വിജയത്തിനു കാരണം. വിജയത്തിലെത്താന്‍ എളുപ്പവഴികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അപരാചിത പറയുന്നു.
Next Story

RELATED STORIES

Share it