kozhikode local

കൂലിത്തര്‍ക്കം: സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു

താമരശ്ശേരി: സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ ദുരിതത്തിലായി. താമരശ്ശേരി- കൊയിലാണ്ടി റൂട്ടിലെ ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ജീവനക്കാരും ബസ് ഉടമകളും തമ്മിലുണ്ടാക്കിയ കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സ്‌കാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഫെബ്രവരി ഒന്നാം തിയ്യതി മുതല്‍ ഈ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ഫെയര്‍ വേജസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പണിമുടക്കിനു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബസ് ഉടമകളും യൂനിയന്‍ പ്രതിനിധികളും തമ്മില്‍ കഴിഞ്ഞ 27നു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വേതന വര്‍ധനവ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ ബസ് ഉടമകള്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. വൈറ്റ് വേ എന്ന ബസ്സിലെ ജീവനക്കാര്‍ ഉടമയുടെ സമ്മതമില്ലാതെ ഫെയര്‍ വേജ് നിരക്കില്‍ കൂലി എടുത്തു.
ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ബസ് സര്‍വീസ് നടത്താനെത്തിയ ഈ ബസ്സിലെ തൊഴിലാളികളോട് ചെക്കിങ് ഇന്‍സ്‌പെക്ടര്‍ ഇല്ലാതെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഇതില്‍ പ്രതിഷേധിച്ച് ഈ ബസിലെ ജീവനക്കാര്‍ ജോലിചെയ്യാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് കൊയിലാണ്ടി താമരശ്ശേരി റൂട്ടിലെ 43 ബസ്സുകളില്‍ 40 ബസ്സുകളും മിന്നല്‍ പണിമുടക്ക് നടത്തിയത്. സംയുക്ത തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം ഇന്ന് ജോലിക്ക് ഹാജരാവും.
27നു നടന്ന ചര്‍ച്ചയില്‍ തീരുമാനമായ ഫെയര്‍ വേജസ് എഴുതിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഉടമകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഈ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും തൊഴിലാളികള്‍ തീരുമാനിച്ചു.
തൊഴിലാളികളും ഉടമകളും തമ്മിലുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ഥികളും രോഗികളുമടക്കം നൂറുക്കണക്കിനു യാത്രക്കാരാണ് പെരുവഴിയിലായത്. മിന്നല്‍പണിമുടക്കിനെതിരെ ശക്തമായ ജനരോഷം ഉയരുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it