Flash News

കൂലികള്‍ ഇനി സഹായക്, സ്റ്റേഷനുകളില്‍ ബേബി ഫുഡ്ഡും ചൂടു പാലും

കൂലികള്‍ ഇനി സഹായക്, സ്റ്റേഷനുകളില്‍ ബേബി ഫുഡ്ഡും ചൂടു പാലും
X
coolie

ന്യൂഡല്‍ഹി:  ബേബി ഫുഡ്, ചുടുവെള്ളം, പാല്‍ എന്നിവ സ്‌റ്റേഷനുകളില്‍ ലഭ്യമാക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ട്രെയിനുകളില്‍ എഫ്.എം റേഡിയോ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. റെയില്‍വേ സ്റ്റേഷനുകളില കൂലികളെ ഇനി സഹായക് എന്ന പേരില്‍ അറിയപ്പെടും.
രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സ്‌റ്റേഷനുകള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മുന്‍ഗണന. അജ്മീര്‍, അമൃതസര്‍,  ബിഹാര്‍ ശരീഫ്, ദ്വാരക, മധുര, നാഗപ്പട്ടണം, നാസിക്, തിരുപ്പതി, വേളാങ്കണ്ണി, വാരണാസി, വാസ്‌കോ സ്‌റ്റേഷനുകളില്‍  കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പ്രധാന സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.
ഇ-ടിക്കറ്റ് ബുക്കിങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇളവ് അനുവദിക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 475 സ്‌റ്റേഷനുകളിലായി  17000 ബയോ ടോയ്‌ലറ്റുകളും അധിക ടോയ്‌ലറ്റുകളും നിര്‍മ്മിക്കും. അംഗപരിമിതര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. ഓരോ കോച്ചിലും 50 ശതമാനം സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്യും.

[related]
Next Story

RELATED STORIES

Share it