Idukki local

കൂപ്രസിദ്ധ ചന്ദന മോഷ്ടാക്കള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി

മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നൂം കോടിക്കണക്കിന് രൂപയുടെ ചന്ദനമരം മുറിച്ചു കടത്തിയ അന്തര്‍ സംസ്ഥാന ചന്ദന കൊള്ളക്കാര്‍ പിടിയില്‍. മോഷണ സംഘത്തിലെ ഒന്‍പത് പേരില്‍ മൂന്ന് പേരെയാണ് ചിന്നാര്‍ വന്യജീവി വകൂപ്പ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടില്‍ നിന്നൂം പിടികൂടിയത്. 2002 മുതല്‍ നിരവധി ചന്ദന മരങ്ങള്‍ തമിഴ്‌നാട്ടിലേക്ക് മുറിച്ചു കടത്തിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന കണ്ണികളെയാണ് തമിഴ്‌നാട്ടിലെ ആത്തുര്‍ റെയിഞ്ച് ഓഫിസറുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പിടികൂടിയത്.നിരവധി തവണ ഇവരെ പിടികൂടാനായി തമിഴ്‌നാട്ടിലെത്തിയെങ്കിലും ഗ്രാമവാസികളുടെ സഹായത്തോടെ ഇവര്‍ രക്ഷപ്പെടുകയായിരൂന്നൂ.

ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് വനം വകൂപ്പിന്റ് സഹായത്തോടെ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ വലയിലായത്. സേലം ആത്തൂര്‍ എലപള്ളി ഗ്രാമത്തിലെ ആണ്ടി മകന്‍ മൂരൂകന്‍(42) ലക്ഷമണ കൗണ്ടര്‍ മകന്‍ മാതു( 41) കൊല്ലന്‍ മകന്‍ ചിന്നസ്വാമി(46) എന്നിവരാണ് അറസ്റ്റിലായത്. 2001-2005ല്‍ ഇരൂപതിനായിരത്തിലധികം മരങ്ങളാണ് ആകെ വെട്ടിക്കടത്തിയത്. 2002 ജൂണ്‍ 30ന് എട്ട് വന്‍ ചന്ദനമരങ്ങള്‍ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒറ്റരാത്രിയില്‍ മുറിച്ചു കടത്തി. ഇതിന് നേതൃത്വം നല്‍കിയ ഒന്‍പത് അംഗം സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി രതീശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ബി കെ രാജേഷ് കൂമാര്‍, തമിഴ്‌നാട് വനം വകൂപ്പിലെ റെയിഞ്ച് ഓഫിസര്‍ സലാഹുദ്ദീന്‍ എന്നിവരൂടെ നേതൃത്വത്തിലൂള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it