kannur local

കൂത്തുപറമ്പ്: കെ പി മോഹനന്റെ ഉന്നം പിഴച്ചു

വിജയത്തിലേക്ക് ഉന്നംപിടിച്ച നിന്ന മന്ത്രി കെ പി മോഹനന് അമ്പ് ലക്ഷ്യത്തിലെത്തിക്കാനായില്ല. മണ്ഡലം തിരിച്ചുപിടിക്കാന്‍ കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജയെ തന്നെ ഏറ്റവും ഒടുവില്‍ രംഗത്തിറക്കിയ സിപിഎം തീരുമാനമാണ് ഒടുവില്‍ വിജയിച്ചത്. കെ കെ ശൈലജയെ പേരാവൂരായിരുന്നു പാര്‍ട്ടി ആദ്യം മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പാണ് കെ കെ ശൈലജയെ കൂത്തുപറമ്പില്‍ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്. അതോടെ മണ്ഡലത്തില്‍ കനത്ത പോരാട്ടം തന്നെ ഉടലെടുത്തു. ആദ്യഘട്ടത്തില്‍ ഇരുമുന്നണി സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ഒടുവില്‍ കെ കെ ശൈലജ മുന്‍തൂക്കം നേടുകയായിരുന്നു.
ഇതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലത്തിലും കണ്ത്. കഴിഞ്ഞ തവണ കെ പി മോഹനന്‍ 3303വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കെ കെ ശൈലജ ഇക്കുറി 12291 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍ മാസ്റ്ററാണ് ഇവിടെ ബിജെപിക്കുവേണ്ടി മല്‍സരിച്ചത്. 20787 വോട്ട് അദ്ദേഹത്തിന് നേടാനായി.
Next Story

RELATED STORIES

Share it