kannur local

കൂത്തുപറമ്പില്‍ വീടിനും വായനശാലയ്ക്കും നേരെ ആക്രമണം

കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമം. വായനശാലക്കും വീടിനു നേരെയും ആക്രമം ഉണ്ടായി. പാനുണ്ടക്ക് സമീപം ഓലായിക്കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന്റെ മുഴുവന്‍ ജനല്‍ ഗ്ലാസും തകര്‍ന്നു. ചുമരിലും നിലത്തും കരി ഓയില്‍ ഒഴിച്ച് വൃത്തി കേടാക്കി. നേരത്തെ നിരവധി തവണ സ്ഥാപനത്തിന് നേരെ ആക്രമം നടന്നിരുന്നു.
എരുവട്ടി ആലക്കണ്ടി ബസാറിലെ രാജീവ് ഭവന് നേരെയും ആക്രമം നടന്നു. ജനല്‍ ചില്ലുകള്‍ മുഴുവനും അടിച്ചു തകര്‍ത്തു. എരുവട്ടിയിലെ ഇന്ദിരാജി യൂത്ത് ക്ലബിന് നേരെയുണ്ടായ ആക്രമത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. നേരത്തെയും സ്ഥാപനത്തിനു നേരെ ആക്രമം നടന്നിരുന്നു.
ഓലായിക്കരയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലല്ലാത്ത വായനശാലക്ക് നേരെയും ആക്രമം നടന്നു. മഹാത്മ സ്മാരക വായനശാലയുടെ ഗ്രന്ഥാലയത്തിന് നേരെയാണ് ആക്രമം നടന്നത്. കെട്ടിടത്തിന്റെ നാലു വശങ്ങളിലെയും ജനല്‍ ചില്ലുകളും ജനല്‍ ഫ്രയിമുമടക്കം തകര്‍ന്നു. വരാന്തയിലുണ്ടായിരുന്ന ബെഞ്ച്, മേശ, കസേരകള്‍, ട്യൂബ് ലൈറ്റ് തുടങ്ങിയ അടിച്ചു തകര്‍ത്ത സംഘം കരി ഓയില്‍ ഒഴിച്ച് വൃത്തി കേടാക്കുകയും ചെയ്തു. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് വായനശാല സെക്രട്ടറി പി കെ സരീഷ് കതിരൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോട്ടയം തള്ളോട്ടെ വിമുക്ത ഭടന്‍ ഒ സി അനിലിന്റെ വീട്ടിന് നേരെയും ആക്രമം നടന്നു. അനിലിന്റെ ശിവഗംഗയെന്ന വീട്ടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമം.
കിടപ്പു മുറിയിയുടെ ജനല്‍ ഗ്ലാസുകളാണ് തകര്‍ന്നത്. ആക്രമം നടക്കുമ്പോള്‍ അനിലിന്റെ ഭാര്യയും മക്കളും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
Next Story

RELATED STORIES

Share it