Flash News

കൂട്ട വധശിക്ഷയ്ക്ക് പ്രതികാരം; സൗദി ജയിലുകള്‍ തകര്‍ക്കുമെന്ന് ഐഎസ് ഭീഷണി

കൂട്ട വധശിക്ഷയ്ക്ക് പ്രതികാരം; സൗദി ജയിലുകള്‍ തകര്‍ക്കുമെന്ന് ഐഎസ് ഭീഷണി
X
is

തെഹ്‌റാന്‍: 47 പേരെ തൂക്കിലേറ്റിയ സൗദി അറേബ്യയ്ക്ക് ഐഎസ് ഭീഷണി. സൗദിയിലെ ജയിലുകള്‍ മുഴുവന്‍ തകര്‍ക്കുമെന്നാണ് ഐഎസ്സിന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി പോസ്റ്റ് ചെയ്ത ഒരു ലേഖനത്തിലാണ് ഐഎസ് ഭീഷണി. സൗദിയിലെ അല്‍ ഹയര്‍, താരിഫാ ജയിലുകളില്‍ നിരവധി അല്‍ ഖ്വെയ്ദാ, ഐഎസ് തടവുപുള്ളികളുണ്ട്.

ഇവരെ മോചിപ്പിക്കാന്‍ ഐഎസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്‌നം പരിഹരിക്കണം . ഇതിനായി ജയിലുകള്‍ തകര്‍ത്ത് തടവുപുള്ളികളെ രക്ഷപ്പെടുത്തുമെന്നാണ് ഐഎസ്സിന്റെ ഭീഷണി. അല്‍-ഖ്വെയ്ദാ തടവുകാരും സര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തിയവരുമായ 47 പേരെയാണ് സൗദി ദിവസങ്ങള്‍ക്കു മുമ്പ് തൂക്കിലേറ്റിയത്.

അല്‍-ഖ്വെയ്ദയും ഐഎസ്സും രണ്ടു ചേരികളിലാണെങ്കിലും സൗദിക്കെതിരേ ഇവര്‍ ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it