കൂട്ടിയിടി ഒഴിവാക്കാന്‍ തുര്‍ക്കി ബോട്ടിന് നേരെ റഷ്യ വെടിയുതിര്‍ത്തു

മോസ്‌കോ: ഈജിയന്‍ കടലില്‍ തുര്‍ക്കിയുടെ മല്‍സ്യബന്ധന ബോട്ടിനുനേരെ റഷ്യന്‍ യുദ്ധക്കപ്പല്‍ വെടിയുതിര്‍ത്തതായി റഷ്യന്‍ അധികൃതര്‍. തുര്‍ക്കി കപ്പല്‍ റഷ്യയുടെ 600 മീറ്റര്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച് മോസ്‌കോയിലെ തുര്‍ക്കി മിലിറ്ററി അറ്റാഷെ വിദേശകാര്യമന്ത്രാലയത്തിനു സൂചന നല്‍കി.
വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തിയതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്. തുര്‍ക്കി ബോട്ട് 1000 മീറ്റര്‍ ദൂരെ വച്ചുതന്നെ ശ്രദ്ധയില്‍ പെടുകയും തങ്ങളുടെ സ്‌മെറ്റ്‌ലിവി എന്ന യുദ്ധക്കപ്പല്‍ സഞ്ചരിക്കുന്ന ദിശയിലാണെന്നു തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് കൂട്ടിയിടി തടയാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അവകാശപ്പെട്ടു. സിറിയയിലെ യുദ്ധമുഖത്ത് വ്യോമാക്രമണത്തിനു പുറമെ റഷ്യന്‍ യുദ്ധക്കപ്പലുകളും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it