thiruvananthapuram local

കൂട്ടആത്മഹത്യ; അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി: ലോക്കല്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി

വി ജി പോറ്റി

കിളിമാനൂര്‍: യുവതികളും കുഞ്ഞും ആത്മഹത്യചെയ്ത സംഭവത്തിലെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ആക്കുളംപാലത്തില്‍ നിന്ന് കുഞ്ഞുമായി ചാടിമരിച്ച കിളിമാനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ജാസ്മി മന്‍സിലിന്‍ സൈനുദ്ദീന്‍ സോബിദ ദമ്പതികളുടെ മകള്‍ ജാസ്മി(32), തീവണ്ടി തട്ടിമരിച്ച ജാസ്മിയുടെ അനുജത്തി സജ്‌ന(25) എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലിസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയെ തുടര്‍ന്നാണ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയത്.
സംഭവം നടന്ന് പിറ്റേദിവസം പോലിസ് ഉന്നത തല സംഘം കേസ് അന്വേഷിക്കുമെന്ന് അറിയിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബി സത്യന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജാസ്മിയുടെ പിതാവ് സൈനുദ്ദീനും യുവതിയുടെ മക്കളായ റംസീനും റൈഹാനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് നിവേദനംനല്‍കി. തുടര്‍ന്ന് വി എസ് ആഭ്യന്തരമന്ത്രിയുമായും ഡി ജി പി സെന്‍കുമാറുമായും ടെലഫോണില്‍ ചര്‍ച്ചനടത്തി.
സൈനുദ്ദീനും കുട്ടികളും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും നിവേദനംകൈമാറുകയും വെള്ളിയാഴ്ച വൈകിട്ടോടെ കൂട്ടആത്മഹത്യ െ്രെകംബ്രാഞ്ച് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ചെന്നിത്തല ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സന്ധ്യയോടെയായിരുന്നു ജാസ്മി തന്റെ മൂന്ന് മക്കളും മാതാവുമായി ആക്കുളം പാലത്തില്‍ ആത്മഹത്യക്കായി എത്തിയത്.
ജാസ്മിക്കൊപ്പം കായലില്‍ ചാടിയെങ്കിലും മല്‍സ്യബന്ധനവലയില്‍ കുരുങ്ങിയതിനാല്‍ സോബിദയും ഓട്ടോെ്രെഡവറുടെ സമയോചിതമായ ഇടപെടല്‍മൂലം ജാസ്മിയുടെ ആണ്‍മക്കളും രക്ഷപ്പെട്ടിരുന്നു. സഹോദരിയും കുഞ്ഞും മരിച്ചതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ജാസ്മിയുടെ അനുജത്തി സജ്‌ന തിങ്കളാഴ്ച പുലര്‍ച്ചെ തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യചെയ്തു.
ജാസ്മിയുടെ ബാഗില്‍നിന്നും വീട്ടില്‍ നിന്നും പോലിസിന് യുവതി എഴുതിയ ആറ് ആത്മഹത്യാകുറിപ്പുകള്‍ ലഭിച്ചു. കത്തില്‍ സൂചിപ്പിച്ചിരുന്ന കല്ലമ്പലം ഈരാണിയില്‍ ലൈലാമന്‍സിലില്‍ എന്‍എംഎസ് ബസ് ഉടമ നാസറി(51) നെ സംഭവദിവസം രാത്രി തന്നെ പേട്ടപോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന ജാസ്മിയുടെ മാതൃസഹോദരിമാരായ തോട്ടയ്ക്കാട് പള്ളിക്കടുത്ത് താമസിക്കുന്ന മെഹര്‍ബാന്‍(51),വെള്ളല്ലൂര്‍ നമസ്‌കാരപള്ളിക്ക് സമീപംതാമസിക്കുന്ന മുംതാസ്(48)എന്നിവരെ വ്യാഴാഴ്ച രാത്രി പത്തോടെ കല്ലമ്പലത്ത് വെച്ചും അന്വേഷണസംഘം പിടികൂടി. സ്ത്രീകളെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
നാസറും റിമാന്റിലാണ്. പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ആത്മഹത്യാപ്രേരണ, പണാപഹരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളെ പിടികൂടിയെങ്കിലും ദുരൂഹതനീക്കുവാനോ ഇതേതുടര്‍ന്ന് ഉയരുന്ന കിംവദന്തികള്‍ അവസാനിപ്പിക്കാനോ പോലിസിന് കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ജാസ്മിന്റെ കുടുംബം സാമ്പത്തികബാധ്യതയുടെ പേരില്‍ ആത്മഹത്യചെയ്യില്ലെന്ന് വിശ്വസിക്കുന്നവരാണ് ജാസ്മിയുടെ ബന്ധുക്കളും നാട്ടുകാരും.
രണ്ട് പെണ്‍മക്കളെയും നഷ്ടപ്പെട്ട സൈനുദ്ദീന്‍ മക്കളുടെ മരണത്തിന് കാരണക്കാരായ മൂഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്ന ഉറച്ച തീരുമാനത്തിലാണ്. െ്രെകബ്രാഞ്ച് അന്വേഷണത്തിന് ഇതുസാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
Next Story

RELATED STORIES

Share it