'കൂടുതല്‍ ക്ഷേമപദ്ധതികളുടെ വിതരണം ബാങ്ക് വഴിയാക്കണം'

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴി നടപ്പാക്കിയത് ഏറെ ഗുണകരമാണെന്നും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ഇതുവഴി വിതരണം ചെയ്യണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വീസിന്റെ 40ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതുകൊണ്ട് സുതാര്യത ഉറപ്പാക്കാനാവും. കാലതാമസം ഒഴിവാക്കുവാനും അഴിമതി ഇല്ലാതാക്കുവാനും അത് സഹായിക്കും. കൂടുതല്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it