Flash News

കൂടംകുളം : റഷ്യയുമായി കരാര്‍ ഈയാഴ്ച

കൂടംകുളം : റഷ്യയുമായി കരാര്‍ ഈയാഴ്ച
X
koodamkulam

ന്യൂഡല്‍ഹി : കൂടംകുളം ആണവനിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കരാറില്‍ ഇന്ത്യയും റഷ്യയും ഈയാഴ്ച ഒപ്പുവച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റഷ്യാ സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പുവെയ്ക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഈ മാസം 23 ,24 തീയതികളിലാണ് മോഡി റഷ്യ സന്ദര്‍ശിക്കുന്നത്്.  കൂടം കുളം നിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകളുടെ ചെലവുകള്‍ സംബന്ധിച്ച് അന്തിമരൂപം ഇതുവരെ തയ്യാറായിട്ടില്ല. റഷ്യയുമായി ഒപ്പുവയ്ക്കാന്‍ പോകുന്ന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല.
കൂടംകുളം നിലയത്തിന്റെ ഒന്നാം റിയാക്ടറില്‍ ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഈ റിയാക്ടര്‍ ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് അധികൃതര്‍ പറയുന്നത്്. എന്നാല്‍ കാര്യമായ സാങ്കേതികതകരാര്‍ ഉള്ളതിനാല്‍ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ഇനിയും വൈകുമെന്നാണ് കൂടംകുളം ആണവനിലയത്തിനെതിരായ സമരസമിതി നേതാവ് ഡോ. എസ് പി ഉദയകുമാര്‍ പറയുന്നത്. പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രണ്ടാം റിയാക്ടര്‍ മെയ് മാസം പ്രവര്‍ത്തനക്ഷമമാകും. നിലയം പൂര്‍ണമായും ഉല്‍പാദനക്ഷമമാകണമെങ്കില്‍ എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും. ഒരേ സ്്ഥലത്തു തന്നെ കൂടുതല്‍ റിയാക്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കുക എന്ന നയമാണ് ഇനിയുള്ള കാലം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it