kasaragod local

കുഷ്ഠരോഗ നിവാരണ ദൈ്വവാരാചരണം

കാസര്‍കോട്: കുഷ്ഠരോഗ നിവാരണ ദൈ്വവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് റോട്ടറി ഹാളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി നിര്‍വഹിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ മോഹനന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സൈനബ, അജാനൂര്‍ പഞ്ചായത്ത് അംഗം കെ എം ഗോപാലന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ വി ചന്ദ്രമോഹന്‍, അജാനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹമ്മദ് ബഷീര്‍, ജില്ലാ മാസ്മീഡിയ ഓഫിസര്‍ എം രാമചന്ദ്ര, ജില്ലാ ലപ്രസി ഓഫിസര്‍ ഡോ. എ വി രാംദാസ്, അസിസന്റ് ലപ്രസി ഓഫിസര്‍ വൈ മോഹനന്‍ സംസാരിച്ചു.
ആശ, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ അസിസന്റ് ലപ്രസി ഓഫിസര്‍ വൈ മോഹനന്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ വി എന്‍ ഷാജികുമാര്‍ ക്ലാസെടുത്തു.
ജനുവരി 30 മുതല്‍ ഫെബ്രുവരി 12വരെയാണ് കുഷ്ഠരോഗ നിവാരണ ദൈ്വവാരാചരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പെരിയ, നീലേശ്വരം ബ്ലോക്കുകളില്‍ ആരോഗ്യ വകുപ്പിന്റെയും ആശപ്രവര്‍ത്തകരുടെയും നേത്യത്വത്തില്‍ കുഷ്ഠരോഗം പ്രാഥമികഘട്ടത്തില്‍ കണ്ടെത്തുന്നതിനുള്ള സര്‍വെ, ബോധവല്‍ക്കരണക്ലാസുകള്‍, ലഘുലേഖവിതരണം എന്നിവ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it