Flash News

കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 11ന്

കുവൈത്തില്‍ സൗജന്യ മെഡിക്കല്‍  ക്യാമ്പ് 11ന്
X
stethoscope

കുവെത്ത് സിറ്റി:  ലോക വ്യക്കദിനാചരണ ഭാഗമായി കെ.കെ.എം.എയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും ചേര്‍ന്നുകൊണ്ട് കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ത്യന്‍ ഡോക്‌ടേര്‍സ് ഫോറം, കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടഷന്‍, ദസ്മന്‍ ഡയബറ്റിക് സെന്റര്‍, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍,  എന്നിവര്‍ പങ്കാളികളാകുന്ന  മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 11 വെള്ളിയാഴ്ച രാവിലെ 7.30 മണി മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍് നടക്കും. 50 ലേറെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധനയും രോഗനിര്‍ണ്ണയവും നടത്തും. രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രാഥമിക പരിശോധനകളും മരുന്നുകളും സൗജന്യമായി നല്‍കും. 2000 ഓളം പേരെ പരിശോധിക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങള്‍  ഉണ്ടാകും. ക്യാമ്പ് ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്നവര്‍ https://goo.gl/sfQznsഎന്ന ലിങ്ക് വഴി മുന്‍കൂര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  കെ.കെ.എം.എ ശാഖാ ഭാരവഹികളുമായും ബന്ധപ്പെടാവുന്നതാണ്.
കുവൈത്ത് സിറ്റിയിലെ സംഘം റസ്‌റ്റോറന്റില്‍ നടന്ന യോഗം കെ.കെ.എം.എ. ചെയര്‍മാര്‍ പി.കെ. അക്ബര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇബ്രാഹിം കുന്നില്‍ അധ്യക്ഷനായിരുന്നു. സഗീര്‍ ത്യക്കരിപ്പൂര്‍, അബ്ദുല്‍ഫത്താഹ് തയ്യില്‍, കെ. ബഷീര്‍ എന്നിവര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it