കുഴല്‍പണം പിടികൂടി
BY Sumeera SMR4 March 2016 8:19 PM GMT
Sumeera SMR4 March 2016 8:19 PM GMT
പാലക്കാട്: മതിയായ രേഖകളില്ലാതെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കടത്തുകയായിരുന്ന 56,92,000 രൂപ തൃത്താല എക്സൈസ് സംഘം പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറോടെ വാളയാറിനടുത്ത് പാമ്പാംപള്ളത്ത് വാഹന പരിശോധന നടത്തവെയാണ് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയിലായത്. മഹാരാഷ്ട്ര സ്വദേശികളായ രമേഷ്, പൃഥ്വിരാജ് എന്നിവരാണ് പണം കടത്തിയിരുന്നത്. ബാഗുകളിലാക്കി സൂക്ഷിച്ച പണം പത്തനംതിട്ടയിലേക്കാണ് ് കൊണ്ടുപോയിരുന്നത്. തൃത്താല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം സുരേഷ്, പ്രിവന്റീവ് ഓഫിസര്‍ ഷാജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിജു, ജയരാജന്, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് കുഴല്‍പണം പിടികൂടിയത്.
Next Story
RELATED STORIES
പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT