കുഴല്‍ക്കിണര്‍ കുഴിക്കാന്‍ കൈക്കൂലി; ഭൂഗര്‍ഭജല വിഭാഗം ഓഫിസര്‍ പിടിയില്‍
BY Sumeera SMR29 Jun 2016 4:57 AM GMT
Sumeera SMR29 Jun 2016 4:57 AM GMT
കണ്ണൂര്‍: വീട്ടുപറമ്പില്‍ കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള പരിശോധന നടത്താനായി അപേക്ഷകനില്നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ഭൂഗര്‍ഭജല വിഭാഗം ഓഫിസര്‍ വിജിലന്‍സ് പിടിയില്‍.
ഭൂഗര്‍ഭജല വിഭാഗം ജില്ലാ ഓഫിസറായ കെ എ മുഹമ്മദാണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. അപേക്ഷനായ ചിറ്റാരിപ്പറമ്പിലെ ബൈജുവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്നും വിശദമായ പരിശോധനയ്ക്കു ശേഷമേ അനുമതി നല്‍കാനാവൂ എന്നു പറഞ്ഞ ഓഫിസര്‍ ഇതിനായി ചൊവ്വാഴ്ച ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. ബൈജുവിനോട് കൈക്കൂലി ആവശ്യപ്പെടുന്നതിനിടെ ഓഫിസിന് പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഓഫിസറെ പിടികൂടുകയായിരുന്നു. വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റ് ഡിവൈഎസ്പി എ വി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Next Story
RELATED STORIES
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT