Kollam

കുളത്തൂപ്പുഴയില്‍ കുരുങ്ങുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കുളത്തൂപ്പുഴ:  ആര്‍.പി.എല്ലിന്റെ കുളത്തുപ്പുഴയിലെ എസ്‌റ്റേറ്റില്‍ നെടവന്നൂര്‍കടവ് ടൂ സി കോളനിയില്‍ കുരങ്ങുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ  പുലര്‍ച്ചെ ടാപ്പിങ്ങിനു എത്തിയ തൊഴിലാളികളാണ് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടത്. ഇവര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനപാലകര്‍ നടത്തിയ പരിശോധനയില്‍ എട്ടു കുരങ്ങുകളെ ചത്തനിലയില്‍  കണ്ടെത്തുകയായിരുന്നു. നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ചത്ത കുരങ്ങുകളെ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കുരങ്ങുപനിയോ അല്ലങ്കില്‍ വിഷം നല്‍കിയതോ ആകാം കുരങ്ങുകള്‍ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്താന്‍ കാരണമെന്നും പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യം വ്യക്തമാകൂവെന്നും വനം വകുപ്പ് അഞ്ചല്‍ റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ നിസാറുദ്ധീന്‍ പറഞ്ഞു. അതേസമയം, കുരങ്ങ് പനിമൂലമാണോ മരണം എന്ന് സ്ഥിരീകരിക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ നേപ്പാളിലെ ഹൈടെക് ലാബിലേക്കും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. വനപാലകര്‍ അന്വേഷണം ആരംഭിച്ചു. കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയ തോട്ടത്തില്‍ നിന്നും മുന്തിരി കലര്‍ന്ന ചോറ് കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it