Flash News

കുല്‍ക്കര്‍ണിയ്ക്ക് നേരെ കരിഓയില്‍ പ്രയോഗിച്ച ശിവസേനയ്ക്ക് അദ്വാനിയുടെ വിമര്‍ശനം

കുല്‍ക്കര്‍ണിയ്ക്ക് നേരെ കരിഓയില്‍ പ്രയോഗിച്ച ശിവസേനയ്ക്ക് അദ്വാനിയുടെ വിമര്‍ശനം
X
Advaniമുംബൈ: പുസ്തകപ്രകാശനം സംഘടിപ്പിച്ച മുന്‍ ബിജെപി നേതാവിന് നേരെയുളള കരിഓയില്‍ പ്രയോഗം നടത്തിയ ശിവസേനയ്‌ക്കെതിരെ  എല്‍ കെ അദ്വാനി.

മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ശിദ് മെഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് പരിപാടി സംഘടിപ്പിച്ച സുദീന്ദ്ര കുല്‍ക്കര്‍ണിയ്ക്ക് നേരെ എന്‍ഡിഎ സര്‍ക്കാരിലെ സഖ്യകക്ഷി കൂടിയായ ശിവസേന കരിഓയില്‍ പ്രയോഗം നടത്തിയത്.

'' ഇത്തരം ചെയ്തികള്‍ എക്കാലത്തും താന്‍ ശക്തമായി അപലപിക്കുന്നു. ഇത്തരം അസഹിഷ്ണുതകള്‍ വല്ലാതെ വര്‍ധിച്ചുവരികയാണ്. ഇത് ജനാധിപത്യത്തിനെതിരാണെന്നും ''അദ്വാനി പ്രതികരിച്ചു.നാല്‍പ്പതുകളിലെ അടിയന്തിരാവസ്ഥാ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും അദേഹം പറഞ്ഞു.
കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള എയ്ജിസ് ഓഫ് ദ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് നെയ്ദര്‍ എ ഹോക്ക് നോര്‍ എ ഡവ്: ഏന്‍ ഇന്‍സൈഡര്‍ അക്കൗണ്ട് ഓഫ് പാകിസ്താന്‍ ഫോറിന്‍ പോളിസി എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it