kozhikode local

കുറ്റിയാടി കനാല്‍ ഫെബ്രുവരി ആദ്യവാരം തുറക്കും

പേരാമ്പ്ര: കുറ്റിയാടി ഇറിഗേഷന്‍ പദ്ധതി കനാല്‍ വഴി ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ വെള്ളം തുറന്നുവിടാന്‍ ഇറിഗേഷന്‍ വകുപ്പ് പരിപാടികള്‍ ആവിഷ്‌കരിച്ചു.
മാമ്പള്ളി ഭാഗത്ത് തകര്‍ന്ന കനാലും പൈപ്പ് ടണലും ഉടനെ തന്നെ നന്നാക്കി ഉപയോഗപ്പെടുത്താനുള്ള ധ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കനാല്‍വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകരും നിരവധി വീട്ടുകാരും കഴിഞ്ഞതവണ കുടിവെള്ളത്തിനും കൃഷിആവശ്യങ്ങള്‍ക്കും പ്രയാസപ്പെട്ടിരുന്നു.
പെരുവണ്ണാമൂഴി, കക്കോടി വടകര സബ് ഡിവിഷനുകളില്‍ പെട്ട കനാലിന്റെ അറ്റകുറ്റപ്പണികളും നേരത്തെ തീര്‍ത്ത് വെള്ളം തുറന്നു വിടുന്നതിന് സാഹചര്യമുണ്ടാക്കുവാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായിട്ടുണ്ട്.
പെരുവണ്ണാമൂഴിയില്‍ നടന്ന യോഗത്തില്‍ ഗ്രാമപ്പഞ്ചായത്തിന്റെ അധ്യക്ഷന്‍മാര്‍ക്ക് പു റമെ കര്‍ഷക പ്രതിനിധികളും ജലസേചന പദ്ധതി അധികൃതരും പങ്കെടുത്തു. കടുത്ത വേനല്‍ കാലത്ത് കനാല്‍ വഴിയുള്ള ജലസേചനം ഉപയോഗപ്പെടുത്തുന്ന കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും മുന്നൊരുക്കപരിപാടികള്‍ ഏറെ ഉപകരിക്കുമെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ സുചിത്ര സൂചിപ്പിച്ചു.
അസി. എന്‍ജിനീയര്‍ ഷീജിത്ത് സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 33 പേര്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍ണായകമായ ചര്‍ച്ചയും പരിഹാരനടപടികളും ഉണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it