Kozhikode

കുറ്റിയാടിയില്‍ വികസന മുരടിപ്പിന്റെ കാഴ്ച: പാറക്കല്‍ അബ്ദുല്ല

വടകര: നാലു പതിറ്റാണ്ടായി സിപിഎമ്മിന്റെ പ്രതിനിധി എംഎല്‍എ സ്ഥാനം വഹിച്ചിട്ടും കുറ്റിയാടി മേഖലയില്‍ എല്ലാ മേഖലയിലും വികസന മുരടിപ്പിന്റെ കാഴ്ചകളാണ് കാണുന്നതെന്ന് കുറ്റിയാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാര്‍ഷിക മേഖലയിലെ നെല്ലറയെന്നറിയപ്പെടുന്ന കുറ്റിയാടിയിലെ 1000 ഏക്കറോളം ഭൂമി ഇപ്പോള്‍ 750ഓളം ഏക്കറായി ചുരുങ്ങിയിരിക്കുകയാണ്.
വൈവിധ്യമായ കൃഷിക്ക് വിളവൊത്ത മണ്ണാണ് കുറ്റിയാടിയില്‍. എന്നാല്‍ അത്തരം മേഖലകളിലേക്ക് പോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോഗ്യ മേഖലയിലാണെങ്കില്‍ വളരെ പരിതാപകരമാണ് അവസ്ഥ. കുറ്റിയാടിയിലെ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയിട്ടും ആവശ്യത്തിന് ഡോക്ടറോ, ജിവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്.
മലയോരമേഖലയിലെ തലസ്ഥാനമായ കുറ്റിയാടിയില്‍ ആരോഗ്യ മേഖലയില്‍ ജനങ്ങള്‍ക്ക് വേണ്ടത്ര മുന്‍ഗണന നല്‍കുന്നതില്‍ എംഎല്‍എ പരാജയപ്പെടുകയാണ് ചെയ്തത്. തിരുവള്ളൂരില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് ശേഷം റോഡ് വികസനത്തിനായി 4 കോടി വകയിരുത്തുമെന്ന് പറഞ്ഞ എംഎല്‍എ പത്ത് വര്‍ഷമായി ഈ റോഡ് കണ്ടിട്ട് എന്നതിന് തെളിവാണ്. മാത്രമല്ല കുറ്റിയാടിയിലെ കോളനികളില്‍ താമസിക്കുന്നവരുടെ അവസ്ഥ നരകതുല്യമാണ്. 20 വര്‍ഷം മുമ്പുള്ള അതേ ചുറ്റുപാടിലാണ് അവര്‍ ഇന്നും താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ സിപിഎം വിജയത്തിനായി കൈമുതലാക്കിയ വര്‍ഗീയത പ്രേരിപ്പിക്കല്‍ ഇത്തവണ നടക്കില്ലെന്നും ജനങ്ങള്‍ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റിയാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി എം ചന്ദ്രന്‍, കണ്‍വീനര്‍മാരായ പി എ അബ്ുല്ല മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ ടി അബ്ദുര്‍റഹ്മാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം സംബന്ധിച്ചു.
Next Story

RELATED STORIES

Share it